രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 35 ആണ്ട്; പ്രിയ നേതാവിന്റെ സ്മരണയില്‍ വിതുമ്പി വീര്‍ ഭൂമി: പ്രണാമമര്‍പ്പിച്ച് ഗാന്ധി കുടുംബവും കോണ്‍ഗ്രസ് നേതാക്കളും

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണ പുതുക്കി രാജ്യം. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സ്മാരകമായ വീര്‍ ഭൂമിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, റൈഹാന്‍ വദ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിനല്‍കിയ മഹാനായ നേതാവായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്നും ഇന്ത്യയുടെ പുരോഗതിക്ക് കരുത്തുപകരുന്നു.' - ചടങ്ങിന് ശേഷം നേതാക്കള്‍ അനുസ്മരിച്ചു.രാവിലെ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. 1991 മെയ് 21-നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളുടെ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.  
#Congress #SoniaGandhi #RahulGandhi

Post a Comment

0 Comments