ഈദ്; ഷാർജയിൽ 3 ദിവസം സൗജന്യ പാർക്കിംഗ്
ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിൽ പെരുന്നാളിന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ (മെയ് 27,28,29) പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. എന്നാൽ, ബ്ലൂ സൈൻ ബോർഡുകളുള്ള, ഏഴ് ദിവസവും ഫീസ് ഈടാക്കുന്ന പ്രത്യേക പാർക്കിങ് സോണുകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സ്‌മാർട്ട് പാർക്കിങ് ലോട്ടുകൾക്കും ഈ ആനുകൂല്യം ബാധകമായിരിക്കില്ലെന്ന് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി വ്യക്തമാക്കി.

Post a Comment
0 Comments