അൽ മജറ പാർക്ക് ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
ഷാർജ റൈന്‍ റൂമിന് സമീപം നവീകരണം പൂര്‍ത്തിയായ അൽ മജറ പാർക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 'അൽ മജറ പാർക്ക്' സമര്‍പ്പിച്ചു.
പാര്‍പ്പിട സമുച്ചയങ്ങള്‍ക്കിടയിലാണ് ഈ വിനോദ കേന്ദ്രം എന്നതും സവിശേഷതയാണ്. മറ്റേതൊരു പാര്‍ക്കില്‍ നിന്നും വ്യത്യസ്തമായ അനുഭവം ആയിരിക്കും അൽ മജറ പാർക്ക് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അൽ മജറ പാർക്ക് ഷാർജ നഗരത്തിന്റെ ഹൃദയഭാഗത്ത് വിശ്രമത്തിനും ആസ്വാദനത്തിനുമുള്ള ഒരു സവിശേഷ ഇടമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Post a Comment
0 Comments