മുസ്ലിം ലീഗിന് ചരിത്ര നേട്ടം: തമിഴ്നാട് മന്ത്രിസഭയിലും പ്രാതിനിധ്യം
ചരിത്രത്തില്‍ ആദ്യമായി മുസ്ലിംലീഗിന് ഒരേസമയം രണ്ട് സംസ്ഥാനങ്ങളില്‍ മന്ത്രിസഭ പ്രാതിനിധ്യം. കേരളത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ആവേശമടങ്ങും മുമ്പ് തമിഴ്നാട് സര്‍ക്കാരിലും മുസ്ലിംലീഗിന്റെ മന്ത്രി ചുമതല ഏല്‍ക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഭാഗമാകുന്നത്. പാപനാശം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഷാജഹാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് നടന്ന നിർണ്ണായകമായ പാർട്ടി യോഗത്തിന് ശേഷമാണ് ഭരണത്തിൽ പങ്കാളികളാകാൻ മുസ്ലിം ലീഗ് തീരുമാനമെടുത്തത്. ഇതോടെ വിജയ് നയിക്കുന്ന സർക്കാരിന് കൂടുതൽ കരുത്തുപകരുന്ന രാഷ്ട്രീയ നീക്കത്തിനാണ് തമിഴകം സാക്ഷ്യം വഹിക്കുന്നത്.
'ജനക്ഷേമത്തിനായി പുതിയ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചു. ഷാജഹാൻ മന്ത്രിസഭയിൽ ഐയുഎംഎല്ലിന്റെ ശബ്ദമാകും' - മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അറിയിച്ചു.
മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനവും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ പുതിയ സഖ്യം വഴിതെളിച്ചിരിക്കുന്നത്.

Post a Comment
0 Comments