ഈദുൽ അദ്ഹ നമസ്കാരത്തിനായി ഷാർജയില്‍ 698 പള്ളികൾ ഒരുങ്ങി


ഈദ് അൽ-അദ്ഹ പ്രാർത്ഥനകൾക്കായി വിശ്വാസികളെ സ്വീകരിക്കാൻ ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.  സമാധാനത്തോടെയും ഭക്തിയോടെയും ആചാരങ്ങൾ അനുഷ്ഠിക്കുന അനുയോജ്യമായ ആത്മീയ അന്തരീക്ഷം നൽകുന്നതിനായി എമിറേറ്റിലെ നഗരങ്ങളിലും പ്രദേശങ്ങളിലുമായി 698 പള്ളികൾ സജ്ജമാക്കി. ഷാർജ നഗരത്തിലും അൽ ഹംരിയയിലും പുലർച്ചെ 5:45നും, അൽ ദൈദ് നഗരത്തിലും അൽ ബത്തയിലും പുലർച്ചെ 5:44നും, അൽ മദാമിലും മലീഹയിലും പുലർച്ചെ 5:45നും, കിഴക്കൻ മേഖലയിൽ പുലർച്ചെ 5:42നും ഈദ് അൽ-അദ്ഹ പ്രാർത്ഥനകൾ നടക്കുമെന്ന് വകുപ്പ് അറിയിച്ചു.

Post a Comment

0 Comments