ഈദ്; കുട്ടികൾ പടക്കങ്ങൾ ഉപയോഗിക്കുന്നത് തടയണം മുന്നറിയിപ്പുമായി അബൂദബി പോലീസ്

ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ പടക്കങ്ങളും സ്ഫോടകവസ്‌തുക്കളും ഉപയോഗിക്കുന്നത് തടയണമെന്നും അവർക്ക് മേൽ കൃത്യമായ മേൽനോട്ടം ഉണ്ടാകണമെന്നും രക്ഷിതാക്കളോട് അബൂദബി പോലീസ് ആവശ്യപ്പെട്ടു. പടക്കങ്ങളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പൊള്ളൽ, കണ്ണ്, കൈ എന്നിവയ്ക്കുള്ള പരിക്കുകൾ തുടങ്ങിയ അപകടങ്ങൾക്ക് കാരണമാകുമെന്നും വീടുകൾക്കും പൊതുമുതലുകൾക്കും തീപിടിക്കാൻ ഇത് ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് രക്ഷിതാക്കളുടെ മാത്രമല്ല, സമൂഹത്തിൻ്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണെന്നും അപകടകരമായ പടക്കങ്ങൾക്ക് പകരം സുരക്ഷിതമായ മറ്റ് വിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Post a Comment

0 Comments