'യൂണിഫോം തയ്യാർ' ഇത്തിഹാദ് റെയിൽ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി യുഎഇ
ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി യുഎഇ. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകളുടെ തുടക്കത്തിന് മുന്നോടിയായി, ജീവനക്കാരുടെ ഔദ്യോഗിക യൂണിഫോമുകളുടെ ചിത്രം പുറത്തുവിട്ട് അധികൃതർ. ട്രെയിനിലെ ഹോസ്റ്റുമാർ, സ്റ്റേഷൻ ജീവനക്കാർ, കസ്റ്റമർ സർവീസ് ടീമുകൾ എന്നിവർക്കായി ആധുനിക രീതിയിലുള്ള ഗ്രേ നിറവും ചുവപ്പ് ബോർഡറുകളും ചേർന്ന സവിശേഷമായ ഡിസൈനാണ് തയാറാക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി രാജ്യമൊട്ടാകെ ആരംഭിക്കാനിരിക്കുന്ന ട്രെയിൻ സർവീസുകളുടെ റൂട്ടുകൾ, സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment
0 Comments