യുഎഇയിലെ ബലിപെരുന്നാൾ നമസ്കാര സമയം

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. സൂര്യോദയത്തിന് ശേഷം 15 മുതൽ 20 മിനിറ്റിനുള്ളിലാണ് സാധാരണയായി ഈദ് നമസ്കാരം നടക്കാറുള്ളത്. ദുബൈ രാവിലെ 5:47, ഷാർജ 5:45, അബൂദബി 5:51, അൽ ഐൻ 5:45, സായിദ് സിറ്റി 5:56, അജ്മാൻ 5:45, ഉമ്മുൽ ഖുവൈൻ 5:44, റാസൽഖൈമ 5:43, ഫുജൈറ 5:43  എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള സമയക്രമം.

പെരുന്നാൾ ദിനത്തിൽ പള്ളികളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിശ്വാസികൾ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിക്കുന്നു. യുഎഇയിൽ വീടുകളിലോ പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ വെച്ച് മൃഗബലി നടത്താൻ പാടുള്ളതല്ലെന്നും മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക അറവുശാലകളും സ്‌മാർട്ട് ആപ്പുകളും മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും അധികൃതർ കർശന നിർദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments