ഈദ് അൽ അദ്ഹ; 956 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
ഈദ് അൽ അദ്ഹ സന്തോഷ സൂചകമായി വിവിധ ജയിലുകളിൽ കഴിയുന്ന 956 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇവർക്കാണ് ശിക്ഷാ ഇളവ് അനുവദിച്ചത്. കൂടാതെ, ഇവർക്കെതിരെ കോടതി വിധിച്ച സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് ഏറ്റെടുത്ത് തീർപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment
0 Comments