'ഖോർഫക്കാൻ റിസോർട്ട്' ശൈഖ് സുൽത്താൻ നാടിന് സമര്‍പ്പിച്ചു
ഷാർജയുടെ വിനോദ സഞ്ചാര മേഖലകൾക്ക്
വൻ കരുത്തേകി, 700 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച 'ഖോർഫക്കാൻ റിസോർട്ട്' യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഖോർഫക്കാൻ ബീച്ചിനോട് ചേർന്ന് ഒരുക്കിയ ഈ പ്രീമിയം റിസോർട്ടിൽ 573 താമസ യൂണിറ്റുകളും 16 റീട്ടെയിൽ ഔട്ട്ലെറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്‌തമായ ഖോർഫക്കാൻ ആംഫിതിയേറ്റർ, വാട്ടർഫാൾ എന്നിവയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പദ്ധതി, പ്രകൃതിഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. സഞ്ചാരികള്‍ക്ക് കടലിൻ്റെയും മലനിരകളുടെയും മനോഹരമായ കാഴ്‌ചകൾ സമ്മാനിക്കുന്ന ഈ റിസോർട്ട്, മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Post a Comment
0 Comments