ഷാർജ പോലീസിന്റെ മിന്നൽ നീക്കം: റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ യുവ ഡ്രൈവർ പിടിയിൽ
ഷാർജയിലെ ഒരു പാര്‍പ്പിട മേഖലയിലെ റോഡില്‍ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവർ അറസ്റ്റിലായി. പ്രദേശവാസികളുടെ സഹകരണത്തോടെ നൽകിയ നിരീക്ഷണ ദൃശ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ദ്രുത അന്വേഷണത്തിലാണ് ഡ്രൈവർ പിടിയിലായത്.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടനെ അധികാരികൾ ഉടൻ തന്നെ സ്ഥലത്തെത്തി, സമീപ പ്രദേശങ്ങളിലെ സ്വകാര്യ നിരീക്ഷണ ക്യാമറകളിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വാഹനം തിരിച്ചറിയുകയും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.

Post a Comment
0 Comments