ആദരം! അധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എംകെ സ്റ്റാലിനെ സന്ദർശിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ  സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചു. ഇരു നേതാക്കളും പരസ്പരം ഷാൾ അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്വീകരിച്ചു. ഉദയനിധി സ്റ്റാലിൻ വിജയിക്ക് ഒരു പുസ്തകം സമ്മാനമായി നൽകി.

ഇന്ന് ചെന്നൈയിൽ പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയായിരുന്നു  പ്രധാന അജണ്ട. ചോളവന്താൻ മണ്ഡലത്തിലെ ടിവികെ എംഎൽഎയായ എംവി  കറുപ്പയ്യയെ പ്രോ ടേം സ്‌പീക്കറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു.
നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ നാളെ നടക്കും. ടിവികെയുടെ സ്പീക്കർ സ്ഥാനാർത്ഥിയായി ജെസിഡി പ്രഭാകറിനെ നിശ്ചയിച്ചു.

Post a Comment

0 Comments