മമതക്ക് ആശ്വാസം! എസ്ഐആറിൽ നീക്കം ചെയ്യപ്പെട്ട വോട്ടിലും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവർക്കെതിരെയും ഹർജി നൽകാമെന്ന് സുപ്രീംകോടതി
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കിയ തീവ്ര പുനപരിശോധനയിൽ വോട്ടുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ തൃണമൂൽ കോൺഗ്രസിന് ആശ്വാസം. എസ്ഐ ആറിൽ നീക്കം ചെയ്യപ്പെട്ട വോട്ടിലും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവർക്കെതിരെയും പുതിയ ഹർജി നൽകാമെന്ന് സുപ്രീം കോടതി. 31 സീറ്റുകളിൽ ഇത്തരത്തിൽ വിജയ ലക്ഷ്യത്തേക്കാൾ കൂടുതൽ വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ടിഎംസിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി കോടതിയെ അറിയിച്ചു. എസ്ഐആർ നടപടിയിലൂടെ വോട്ടുകൾ നീക്കം ചെയ്‌തതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പലയിടത്തും സ്ഥാനാർത്ഥികൾ വിജയിച്ചതെന്ന ടിഎംസിയുടെ വാദത്തെ തുടർന്നാണ് കോടതിയുടെ ഈ നിർദേശം.

Post a Comment
0 Comments