ഗതാഗത കുരുക്കഴിക്കാന്‍ ഷാർജയിൽ പുതിയ പാലം വരുന്നു
ഗതാഗത കുരുക്കഴിക്കാന്‍ ഷാർജയിൽ പുതിയ പാലം വരുന്നു, ഷാർജ റോഡ്‌സ് ചെയർമാൻ എം. യൂസഫ് ഖാമിസ് അൽ-ഒത്മാനി അൽ-ഖാതാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും മലീഹ റോഡിന്റെയും കവലയിൽ മലീഹ റോഡിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പാലത്തിനോട് ചേര്‍ന്ന് 140 ദശലക്ഷം ദിർഹം ചെലവിൽ 3-വരി പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് ഷാർജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നൽകി. പദ്ധതി ഉടൻ ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇത് എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും യഥാർത്ഥ യാത്രാ സമയം 9 മിനിറ്റ് കുറയ്ക്കുകയും ചെയ്യും.

Post a Comment
0 Comments