എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാത്തവരെ പിടിക്കാൻ സ്മാർട്ട് ക്യാമറകളുമായി അബൂദബി
ഡ്രൈവര്‍മാര്‍ ജാഗ്രതൈ! അബൂദബിയിൽ ഇനി ആംബുലൻസിനും ഫയർ ട്രക്കുകൾക്കും വഴിയൊരുക്കാത്ത വാഹനയാത്രികരെ സ്മാർട്ട് ക്യാമറകൾ വഴി കണ്ടെത്തും. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയാണ് ഈ സാങ്കേതിക സംവിധാനം നടപ്പിലാക്കുന്നത്. ഫയർഫൈറ്റിംഗ് വാഹനങ്ങൾ, ആംബുലൻസുകൾ, രക്ഷാപ്രവർത്തന യൂണിറ്റുകൾ എന്നിവയിൽ ഘടിപ്പിച്ചിരിക്കുന്ന സ്മാർട്ട് ക്യാമറകൾ റോഡിലെ ഗതാഗത സാഹചര്യങ്ങൾ ലൈവായി നിരീക്ഷിക്കുകയും അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാത്ത ഡ്രൈവർമാരുടെ ദൃശ്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. നിയമം ലംഘിച്ച് വഴിമാറി നൽകാത്ത ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴയും വാഹനത്തിൽ 6 ട്രാഫിക് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും

Post a Comment
0 Comments