മുഖ്യമന്ത്രി തർക്കം: മുതലെടുത്ത് സിപിഎം
വാടാനപ്പള്ളിയിൽ ബോർഡ് വച്ചത് സിപിഎം അംഗം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് ഫ്ളക്സ് യുദ്ധം നയിച്ചവരിൽ സിപിഎമ്മുകാരും. വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിന്റെ ചിത്രം വെച്ചുള്ള ഫ്ളെക് ബോർഡ് നാട്ടിയത് സിപിഎമ്മുകാരനായ അരവശേരി മുഹമ്മദ് ആണ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഈ ബോർഡ്, 'കെസി നയിക്കട്ടെ' എന്നെഴുതി സേവ് കോൺഗ്രസിൻ്റെ പേരിലാണ് സ്ഥാപിച്ചിരുന്നത്. കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് കെസി വേണുഗോപാലിൻ്റെ ഫ്ളെക്‌സ് വച്ചതെന്ന് ഇയാൾ പറഞ്ഞു. സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും ഇയാൾ വാട്‌സ്‌ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. ബോർഡ് വയ്ക്കുന്നത് സിസിടിവിയിൽ തെളിഞ്ഞതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മുകാർ ഇതുപോലെ ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Post a Comment
0 Comments