ലൈസൻസില്ലാതെ റോഡിലിറങ്ങിയ 170: ബൈക്കുകൾ റാക് പൊലീസ് പിടിച്ചെടുത്തു
ഗതാഗത ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് നടത്തിയ പരിശോധനയിൽ 170 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ സൈക്കിൾ ഉപയോക്താക്കൾക്ക് സുരക്ഷാ നടപടികളെക്കുറിച്ച് മാർമനിർദേശവും ബോധവൽക്കരണവും നൽകുകയും റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന നിയമലംഘകരെ പിടികൂടുകയും ചെയ്യുന്നതിനായാണ് പ്രചാരണ ക്യാമ്പയിൻ നടത്തിയതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ സാമാൻ അൽ നുഐമി പറഞ്ഞു.

Post a Comment
0 Comments