കള്ളപ്പണം: യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി
അനധികൃത മദ്യവിൽപനയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി. ഇന്റർപോളിന്റെയും യുഎഇ സുരക്ഷാ വിഭാഗത്തിന്റെയും സഹായത്തോടെയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടി കുവൈത്തിലെത്തിച്ചത്. പ്രതിക്ക് കുവൈത്ത് കോടതി നേരത്തെ പത്തുവർഷം കഠിനതടവും നാടുകടത്തലും വിധിച്ചിരുന്നു. അനധികൃതമായി സമ്പാദിച്ച മുഴുവൻ പണവും കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ട്.

Post a Comment
0 Comments