ഇറാനെതിരെ യുഎഇ നടത്തിയത് ആക്രമണമല്ല; പരമാധികാരം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളെന്ന് യുഎഇ
ഇറാനെതിരായ യുഎഇയുടെ സൈനിക നീക്കങ്ങൾ ആക്രമണമല്ലെന്നും, മറിച്ച് സ്വന്തം പരമാധികാരവും പൗരന്മാരെയും തന്ത്രപ്രധാനമായ പശ്ചാത്തല സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ മാത്രമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. യുഎഇ നടത്തിയ സൈനിക മുന്നേറ്റങ്ങളെക്കുറിച്ച് വന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇക്ക് യുഎൻ ചാർട്ടർ (Article 51) പ്രകാരം അന്താരാഷ്ട്ര നിയമപരവും സൈനികവുമായ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment
0 Comments