അബുദാബി ബരാക്ക പവര്‍ പ്ലാൻ്റിന് സമീപം ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം; ആളപായമില്ല
ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബി ബറാക്ക പവർ പ്ലാന്റിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ തീപിടിത്തം ഉണ്ടായി. ഉടന്‍ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടം റേഡിയേഷൻ സുരക്ഷാ നിലവാരത്തെ ബാധിച്ചിട്ടില്ല, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം സ്റ്റേഷന്റെ സുരക്ഷയെയോ സംവിധാനങ്ങളുടെ സജ്ജീകരണത്തെയോ ബാധിച്ചില്ല. മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, സ്റ്റേഷനുകൾ പതിവുപോലെ പ്രവർത്തിക്കുന്നു-അബുദാബി മീഡിയ ഓഫീസ് അറിയിച്ചു

Post a Comment
0 Comments