നാളെ ഷാർജയിലെ എല്ലാ മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യം

നാളെ, മെയ് 18  അന്താരാഷ്ട്ര മ്യൂസിയം ദിനം. ഇതോടെനുബന്ധിച്ച്, ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് പ്രഖ്യാപിച്ച 'മ്യൂസിയങ്ങൾ ഒരുമിപ്പിക്കുന്ന ഒരു വിഭജിത ലോകത്തെ' എന്ന ഈ വർഷത്തെ പ്രമേയത്തിൽ ഷാർജയില്‍ സാംസ്കാരികവും സംവേദനാത്മകവുമായ പരിപാടി നടക്കും. ഇന്നും നാളെയും നടക്കുന്ന പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, മ്യൂസിയം ടൂറുകൾ, തത്സമയ സംഗീത പ്രകടനങ്ങൾ, പാനൽ ചർച്ച, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, താൽക്കാലിക കലാ പ്രദർശനം എന്നിവ ഉൾപ്പെടുന്നു.

Post a Comment

0 Comments