നാളെ നടക്കാനിരുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കി

2026 മെയ് 17 ഞായറാഴ്ച ഷാർജ ഇന്ത്യൻ സ്കൂൾ (ഘുബൈബ) കോംപ്ലക്സിൽ നടക്കാനിരുന്ന അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിവരം എല്ലാ വോട്ടർമാരെയും ഔദ്യോഗികമായി അറിയിക്കുന്നു.

ഷാർജയിലെ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ  യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഉന്നതാധികാരികളിൽ നിന്നു ആവശ്യമായ തുടർന്നുള്ള നിർദേശങ്ങൾ ലഭ്യമാകുന്നതുവരെയുമാണ് നിലവിൽ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിരുന്നെങ്കിലും, യു.എ.ഇ-യിലെ ഔദ്യോഗിക നിയമങ്ങളും ഭരണപരമായ നിർദ്ദേശങ്ങളും പൂർണ്ണമായി പാലിക്കാൻ അസോസിയേഷൻ ബാധ്യസ്ഥമാണ്. തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ ഈ മാറ്റം മൂലം അംഗങ്ങൾക്കുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടുകളിൽ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി ഖേദം രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അധികാരികളിൽ നിന്ന് ലഭിക്കുന്ന തുടർന്നുള്ള നിർദ്ദേശങ്ങളും, തിരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി ഉൾപ്പെടെയുള്ള വിവരങ്ങളും യഥാസമയം ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും. അസോസിയേഷന്‍ അറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments