ലീഗ് മന്ത്രിമാരിൽ കൂടുതലും മുജാഹിദ് വിഭാഗമെന്ന് പറഞ്ഞിട്ടില്ല ജിഫ്രി തങ്ങൾ
മുസ്‌ലിം ലീഗ് മന്ത്രിമാരിൽ ഭൂരിഭാഗവും മുജാഹിദുകാരാണെന്ന് താൻ പറഞ്ഞുവെന്ന് ഒരു ചാനൽ കൊടുത്ത വാർത്ത തെറ്റാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മന്ത്രിമാരെ തീരുമാനിക്കുന്നത് തൻ്റെ പണിയല്ല. മുഖ്യമന്ത്രി ആരാവണമെന്ന് തന്നോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. 63 പേരും യോഗ്യരാണ് എന്നാണ് താൻ മറുപടി പറഞ്ഞതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ലാ സദർ മുഅല്ലിം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായ കാര്യങ്ങളിൽ ഇടപെടുന്നത് തന്റെ രീതിയല്ല. ചില പണ്ഡിത വേഷധാരികൾ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം വാർത്തകൾ വരുമ്പോൾ ആളുകൾ തനിക്കെതിരെ തിരിയും. അങ്ങനെ വരുത്താനാണ് ശ്രമം. സുന്നത്ത് ജമാഅത്ത് ഉണ്ടാക്കാനല്ല മന്ത്രിസഭ രൂപീകരിക്കുന്നത്. സുന്നികൾക്ക് വേണ്ടത് ചെയ്‌തു തരണം എന്ന് മാത്രമാണ് നിലപാടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Post a Comment
0 Comments