ദുബൈ: അനാവശ്യമായി ഹോൺ അടിച്ചാൽ പണി കിട്ടും, ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ്
നിരത്തുകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഹോണിൻ്റെ തെറ്റായ ഉപയോഗം മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നും റോഡ് സുരക്ഷയെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ റോഡുകളിൽ കൂടുതൽ സുരക്ഷിതവും സുഗമവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആർടിഎയുടെ ഈ പുതിയ ക്യാമ്പയിൻ. അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ ഹോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അധികൃതർ ആവശ്യപ്പെട്ടു.

Post a Comment
0 Comments