തൊഴിലാളിയുടെ പാസ്പോര്‍ട്ട് മുതലാളി പിടിച്ച് വെക്കരുത്: കർശന നിർദേശവുമായി ദുബൈ എമിഗ്രേഷൻ
തൊഴിലാളികളുടെ പാസ്പോർട്ടുകൾ തൊഴിലുടമകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓർമ്മിപ്പിച്ച് ദുബൈ ഇമിഗ്രേഷൻ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. തൊഴിലാളികളുടെ സമ്മതത്തോടെയാണെങ്കിൽ പോലും അവരുടെ വ്യക്തിഗത രേഖകൾ പിടിച്ചുവെക്കാൻ കമ്പനികൾക്കോ സ്പോൺസർമാർക്കോ അവകാശമില്ലെന്ന്
അധികൃതർ വ്യക്തമാക്കി. യുഎഇ തൊഴിൽ നിയമപ്രകാരം പാസ്പോർട്ട് തൊഴിലാളിയുടെ വ്യക്തിപരമായ സ്വത്താണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികളും പിഴയും ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

Post a Comment
0 Comments