ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്ന്; സ്ഥിരീകരിച്ച് യുഎഇ പ്രതിരോധ മന്ത്രാലയം

അബുദാബി ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണങ്ങളുടെ ഉറവിടം ഇറാഖ് ആണെന്ന് വെളിപ്പെടുത്തി യുഎഇ പ്രതിരോധ മന്ത്രാലയം. മെയ് 17-ന് ആണവനിലയത്തിന് നേരെ വന്ന മൂന്ന് ഡ്രോണുകളും, അതിന് ശേഷം രാജ്യത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച് സൈന്യം വെടിവെച്ചിട്ട മറ്റ് ഡ്രോണുകളും ഇറാഖ് അതിർത്തിയിൽ നിന്നാണ് തൊടുത്തുവിട്ടതെന്ന് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Post a Comment

0 Comments