സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്: ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള ആസൂത്രിത നീക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.സാദിഖലി തങ്ങൾക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട മുഹമ്മദ് റോഷൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റോഷനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഇയാൾ നിലവിൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ബ്ലാക്ക്മെയിൽ ചെയ്ത്‌ പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷൻ, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Post a Comment

0 Comments