മലയാളി യുവതിയും മകളും താമസ സ്ഥലത്ത് മരിച്ച നിലയിൽ
ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത്' ഭവനത്തിൽ ആർഷയും (35), ഏക മകൾ അഞ്ചുവയസ്സുകാരി റുഹിയുമാണ് മരണപ്പെട്ടത്.
ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്‌ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹാലിന്റെ പിതാവും സഹോദരനും അടങ്ങുന്ന കുടുംബവും യുഎഇയിൽ തന്നെയാണ് താമസം. കൂടാതെ ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിക്കുന്നത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല.

Post a Comment
0 Comments