ഒമാനിൽ നിന്നുള്ള ചരക്കുലോറികൾക്ക് ടോൾ ഒഴിവാക്കി ഷാർജ

ഒമാനും യുഎഇയും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കാനും വ്യാപാര രംഗത്തിന് കരുത്തുപകരാനുമായി സുപ്രധാന ഇളവുകളുമായി ഷാർജ. ഒമാനിൽ നിന്ന് പ്രധാന അതിർത്തി കവാടങ്ങൾ വഴി ഷാർജയിലേക്ക് എത്തുന്ന ചരക്കുലോറികൾക്ക് ടോൾ ഗേറ്റ് ഫീസ് പൂർണമായും ഒഴിവാക്കാൻ ഷാർജ ഭരണകൂടം തീരുമാനിച്ചു. ആഗോള-മേഖല തലങ്ങളിൽ യുഎഇയുടെ സാമ്പത്തിക മത്സരശേഷി വർധിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ പുതിയ ലോജിസ്റ്റിക്സ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments