വ്യാജ ഹജ്ജ് സേവന പരസ്യം: മക്കയിൽ ഇന്ത്യക്കാരടക്കം നാലുപേർ അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയതിന് മക്കയിൽ ഇന്ത്യക്കാരടക്കം നാലുപേർ അറസ്റ്റിൽ. ഇന്ത്യ, ബംഗ്ലാദേശ് പൗരന്മാരെയാണ് സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വ്യാജ കാർഡുകൾ, രേഖകൾ, തട്ടിപ്പിന് ഉപയോഗിച്ച മറ്റ് ഉപകരണങ്ങൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‌തതായി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.

Post a Comment
0 Comments