തമിഴ്നാട് മുഖ്യമന്ത്രി അധികാരമേറ്റു: വിജയിയുടെ സത്യപ്രതിജ്ഞാ വേദിയിൽ രാഹുൽ ഗാന്ധിയും

തമിഴ്‌നാട്ടിൽ ടിവികെ അധ്യക്ഷൻ സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും നടി തൃഷയടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചത്. ഇതിന് പിന്നാലെ ഗവർണർ ആർവി ആർലേക്കറിനെ കണ്ട് വിജയ് അവകാശവാദം ഉന്നയിക്കുകയായിരുന്നു

Post a Comment

0 Comments