ഹോർമുസ് കടലിടുക്കിന് സമീപം കപ്പലിന് തീപിടിച്ചു മുങ്ങി, ഇന്ത്യൻ നാവികൻ മരിച്ചു
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലിന് തീപിടിച്ചു മുങ്ങി, ഇന്ത്യൻ നാവികൻ മരിച്ചു
ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ചരക്ക് ബോട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പൊള്ളലേറ്റതായും അധികൃതർ അറിയിച്ചു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയിരുന്ന തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തിന് പിന്നാലെ പൂർണമായും കടലിൽ മുങ്ങി.
അപകടം ഉണ്ടായതോടെ സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു കപ്പൽ രക്ഷാപ്രവർത്തനത്തിന് ഉടൻ എത്തി. കടലിൽ അകപ്പെട്ടിരുന്ന 17 ജീവനക്കാരെയും സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ നാല് ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവർ ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

Post a Comment
0 Comments