റിയാദിൽ ജിസിസി ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം; മേഖലയിലെ സംഭവവികാസങ്ങളും ജിസിസി രാജ്യങ്ങളുടെ സുരക്ഷക്കായുള്ള സഹകരണവും ചർച്ച

സൗദി തലസ്ഥാനമായ റിയാദിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം. യോഗത്തിൽ ബഹ്റൈൻ പ്രതിനിധി അധ്യക്ഷത വഹിച്ചു. മേഖലയിലെ സംഭവവികാസങ്ങളും ജിസിസി രാജ്യങ്ങളുടെ സുരക്ഷക്കായുള്ള സഹകരണവും ചർച്ചയായി. അംഗരാജ്യങ്ങൾക്കിടയിൽ സംയുക്ത സുരക്ഷാ ഏകോപനവും സഹകരണവും വർധിപ്പിക്കാനുള്ള വഴികളടക്കം വിവിധ വിഷയങ്ങൾ യോഗം അവലോകനം ചെയ്തു.

Post a Comment

0 Comments