ദുബൈയിൽ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾക്കായി പുതിയ നിയമം
ദുബൈയിലെ വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പുതിയ നിബന്ധനകൾ കർശനമാക്കി ദുബൈ സിവിൽ കമ്മിറ്റിയും ഡിപ്പാർട്ടമെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും. നഗരത്തിന്റെ സൗന്ദര്യവും ദൃശ്യഭംഗിയും നിലനിർത്തുന്നതിനായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു സ്ഥാപനത്തിന് മുൻവശത്ത് ഒരു ട്രേഡ് നെയിം മാത്രമേ അനുവദിക്കൂ. സൈൻ ബോർഡുകൾ ഹൊറിസോണ്ടൽ രീതിയിൽ മാത്രമേ സ്ഥാപിക്കാവൂ എന്നും അറബിക് പേര് ഇംഗ്ലീഷിന് മുകളിലായിരിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, അമിതമായ വലിപ്പമോ വെളിച്ചമോ ബോർഡുകൾക്ക് പാടില്ലെന്നും ആനിമേറ്റഡ് വിഷ്വൽസോ ഉള്ളടക്കമോ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. കെട്ടിടങ്ങളുടെ ബാൽക്കണികളിലോ ഒന്നാം നിലയ്ക്ക് മുകളിലുള്ള സ്ഥാപനങ്ങളുടെ പുറംഭിത്തികളിലോ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. 2024-ലെ ഔട്ട്ഡോർ അഡ്വർടൈസിംഗ് മാനുവൽ പ്രകാരമുള്ള ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് ഡിഇടി മുന്നറിയിപ്പ് നൽകി.

Post a Comment
0 Comments