ഹസന്റെ പരാമർശം നിർഭാഗ്യകരം, ഹൈക്കമാൻഡ് ക്ഷണിച്ചപ്പോഴാണ് ചർച്ചക്ക് പോയതും അഭിപ്രായം പറഞ്ഞതും

ഹസന്റെ പരാമർശം നിർഭാഗ്യകരം,  ഹൈക്കമാൻഡ് ക്ഷണിച്ചപ്പോഴാണ് ചർച്ചക്ക് പോയതും അഭിപ്രായം പറഞ്ഞതും

മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എംഎം  ഹസന്റെ പരാമർശത്തിൽ വിമർശനവുമായി ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ. ഘടകകക്ഷികൾ ആരും പരസ്യ നിലപാട് സ്വീകരിച്ചില്ല. ഹസൻ പറയുന്നത് കേട്ടാൽ ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയത്തിൽ ഇടപെട്ടത് പോലെ തോന്നും. ഹൈക്കമാൻഡ് ക്ഷണിച്ചിട്ടാണ് പാണക്കാട് തങ്ങൾ നിലപാട് വ്യക്തമാക്കിയതെന്നും വെറുതേ കയറി ചെന്ന് പറഞ്ഞതല്ലെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മുഖ്യമന്ത്രി പദത്തിലെ  അനിശ്ചിതത്വം  നിർഭാഗ്യകരമാണെന്നും  എൽഡിഎഫിന്റെ തോൽവി ചർച്ച ചെയ്യേണ്ട സമയം കോൺഗ്രസ് പാഴാക്കുന്നു എന്നും എൻകെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments