യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 26 മുതൽ അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കുന്നു

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവന ദാതാവ് മാറുന്നു. 2026 ജൂലൈ 1 മുതൽ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ പുതിയ സേവന ദാതാവായിരിക്കും. 16 പുതിയ കേന്ദ്രങ്ങൾ വഴിയാണ് ഇവർ സേവനം നൽകുക. 

നിലവിലെ ദാതാക്കളായ ബിഎല്‍എസ് ഇന്റർനാഷണൽ (പാസ്‌പോർട്ട്, വിസ), SGIVS ഗ്ലോബൽ (അറ്റസ്റ്റേഷൻ) എന്നിവർ 2026 ജൂൺ 25 വ്യാഴാഴ്ച ബിസിനസ്സ് സമയം അവസാനിക്കുന്നതോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തുന്നതാണ്. ജൂൺ 26 മുതൽ ജൂൺ 30 വരെ സേവനങ്ങൾക്കായി പുതിയ അപ്പോയിന്റ്‌മെന്റുകൾ ലഭ്യമല്ല. ഈ അഞ്ച് ദിവസത്തെ ഇടവേളയിൽ അടിയന്തര കോൺസുലാർ സേവനങ്ങൾ (പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ) ഇന്ത്യൻ എംബസി, അബുദാബി, ഇന്ത്യൻ കോൺസുലേറ്റ്, ദുബൈ എന്നിവ നേരിട്ട് നൽകുന്നതായിരിക്കും. അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട നമ്പറുകൾ: ടോൾ ഫ്രീ: 800 46342 (800 INDIA),  വാട്സ്ആപ്പ്: +971 54 309 0571, ഇമെയിൽ: pbsk.dubai@mea.gov.in. ശ്രദ്ധിക്കുക: ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ അൽ ഹിന്ദ് കേന്ദ്രങ്ങളുടെ വിവരങ്ങളും പുതിയ അപ്പോയിന്റ്‌മെന്റ് പോർട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ അറിയിക്കുമെന്നും എംബസി അറിയിപ്പ് പറയുന്നു.

Post a Comment

0 Comments