വിസ പരസ്യങ്ങള്‍ യഥേഷ്ടം! കര്‍ശന നടപടിയുമായി GDRFA, നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട്

അധികൃതരുടെ അനുമതിയില്ലാതെ വിസ, റെസിഡൻസി സേവനങ്ങൾ വാഗ്ദാനം ചെയ്‌ത്‌ പരസ്യം നൽകിയ നിരവധി അനധികൃത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA ). ഇത്തരം വ്യാജ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് വഴി പ്രവാസികൾ കബളിപ്പിക്കപ്പെടാനും ചൂഷണത്തിന് ഇരയാകാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള ഇത്തരം നിയമലംഘനങ്ങൾ GDRFAയുടെ ഇൻവെസ്റ്റിഗേഷൻ വിഭാഗം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് കർശന നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments