അമേരിക്കക്ക് തുടർച്ചയായ രണ്ടാം ജയം

ഓസ്ട്രേലിയയെ തകര്‍ത്തു യുഎസ്എ നോക്കൗട്ടിൽ പ്രവേശിപ്പിച്ചു. ആതിഥേയർക്ക് ഇത് തുടർച്ചയായ രണ്ടാം വിജയമാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ അമേരിക്ക നോക്കൗട്ട് യോഗ്യത ഉറപ്പാക്കി. ആദ്യ പകുതിയിൽ നേടിയ ഗോളുകളുടെ മികവിലാണ് അമേരിക്കൻ പട ഈ ആധികാരിക വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഓസ്ട്രേലിയൻ ഡിഫെൻഡർ കാമറൂൺ ബർഗെസിൻ്റെ ഓൺ ഗോളിലൂടെ മുന്നിലെത്തിയ യുഎസ്എയ്ക്കായി 43-ാം മിനിറ്റിൽ അലക്‌സ് ഫ്രീമാൻ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ സോക്കറൂസ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും യുഎസ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ച് 6 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അമേരിക്ക ഇപ്പോൾ.

Post a Comment

0 Comments