ഒതുക്കം, ഹൈബ്രിഡ് എഞ്ചിന്‍.. വരുന്നു, പുത്തന്‍ ലുക്കില്‍ ലാൻഡ് റോവർ ഡിഫൻഡർ

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പുതിയ 'ഡിഫെൻഡർ സ്‌പോർട്' ഇവിക്ക് (EV) പുറമെ ഹൈബ്രിഡ് എഞ്ചിനുകളിലും ലഭ്യമാകും. ജാഗ്വാർ ലാൻഡ് റോവറിന്റെ പുതിയ ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ (EMA) പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്. നിലവിലുള്ള ഡിഫെൻഡറുകളേക്കാൾ വലിപ്പം കുറഞ്ഞ ഈ മോഡൽ, ആഗോള വിപണിയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഹൈബ്രിഡ് പവർട്രെയിനുകൾ ഉൾപ്പെടുത്തുന്നത്.

പൂർണ്ണമായും ഇലക്ട്രിക് പതിപ്പുകൾക്ക് (BEV) പുറമെ, മൈൽഡ്-ഹൈബ്രിഡ് (MHEV), പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) വേരിയന്റുകളും ഈ പുതിയ മോഡലിൽ ഉണ്ടാകും.  നിലവിലുള്ള ഡിഫെൻഡർ 90, 110, 130 സീരീസുകളെ അപേക്ഷിച്ച് വളരെ ഒതുങ്ങിയ രൂപത്തിലായിരിക്കും ഇത്. ഏകദേശം 4.5 മുതൽ 4.6 മീറ്റർ വരെ നീളമായിരിക്കും ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ EMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഡിഫെൻഡർ സ്‌പോർട് നിർമ്മിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം തന്നെയാണ് ഭാവിയിൽ വരുന്ന റേഞ്ച് റോവർ ഇവോക്ക്, വെലാർ മോഡലുകൾക്കും ഉപയോഗിക്കുന്നത്.

Post a Comment

0 Comments