നാഗ്‌പൂർ സ്വദേശിക്ക് നീറ്റ് പരീക്ഷാ കേന്ദ്രം അബുദാബിയിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീറ്റ്-യുജി പുനഃപരീക്ഷക്കായി നാഗ്‌പൂർ സ്വദേശിക്ക് പരീക്ഷാ കേന്ദ്രമായി അബുദാബി അനുവദിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ദേശീയ പരീക്ഷാ ഏജൻസിയെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്ന നടപടിയാണ് എൻടിഎ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. 'കുട്ടികളുടെ ഭാവിവെച്ച് ചൂതാട്ടം നടത്തുന്നത് നിർത്തൂ' എന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

Post a Comment

0 Comments