സുരക്ഷിതം ഷാർജ! സുരക്ഷിതത്വ സൂചികയിൽ 99.7 ശതമാനം നേട്ടം സ്വന്തമാക്കി ഷാർജ പോലീസ്

ഷാർജ എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷിതത്വബോധം (Sense of Security) 99.7 ശതമാനം എന്ന വൻ നേട്ടം കൈവരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ഡിപ്പാർട്ട്മെന്റ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റിന്റെ 'ക്വാളിറ്റി ഓഫ് ലൈഫ്' സൂചിക പ്രകാരമുള്ള കണക്കുകളിലാണ് ഈ മികച്ച സുരക്ഷാ റെക്കോർഡ് രേഖപ്പെടുത്തിയത്. പകൽ സമയങ്ങളിൽ പുറത്തു പോകുമ്പോൾ 99.8 ശതമാനവും, രാത്രിയിൽ വീടുകൾക്കുള്ളിൽ 99.7 ശതമാനവും, രാത്രി സമയങ്ങളിൽ തനിയെ നടക്കുമ്പോൾ 98.7 ശതമാനവുമാണ് ജനങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വബോധം. ഈ സുരക്ഷാ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് എമിറേറ്റിലെ സുരക്ഷാ സംവിധാനങ്ങൾ ഇനിയും കൂടുതൽ വികസിപ്പിക്കുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് വ്യക്തമാക്കി.

Post a Comment

0 Comments