അമേരിക്കയുടെ ബി-52 ബോംബർ വിമാനം കാലിഫോർണിയയിൽ തകർന്നുവീണു

 
കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ  യുഎസ് ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബർ തകർന്നു വീണു. അടിയന്തര രക്ഷാ സംഘങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയതായും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ബേസ് അറിയിച്ചു.

ഒരു B-52 ബോംബർ വിമാനത്തിൽ സാധാരണയായി അഞ്ച് പേരടങ്ങുന്ന  ക്രൂ അംഗത്തെയാണ് വഹിക്കാറുള്ളതെങ്കിലും,  
ജീവഹാനി, നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സൈന്യം ഉടൻ പുറത്തുവിട്ടില്ല. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്ക് മരുഭൂമിയിലാണ് എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് സ്ഥിതി ചെയ്യുന്നത്. 1947-ൽ ചക്ക് യെഗർ ശബ്ദ തടസ്സം തകർത്ത സ്ഥലം എന്നാണ് ഈ ബേസ് അറിയപ്പെടുന്നത്.

Post a Comment

0 Comments