ഈജിപ്തിന് വിജയം നിഷേധിച്ച് സെല്‍ഫ് ഗോള്‍, മത്സരം സമനില
ലോക ഫുട്ബോളിലെ കരുത്തരായ ബെൽജിയത്തിനെതിരായ മത്സരത്തിൽ ഈജിപ്തിന് ദൗര്‍ഭാഗ്യകരമായ സമനില. ഈജിപ്ത് വിജയത്തിലേക്ക് കുതിക്കുകയായിരുന്നെങ്കിലും, അവസാന നിമിഷങ്ങളിൽ വഴങ്ങിയ സമനിലഗോൾ അവരുടെ കാത്തിരിപ്പ് നീട്ടി.
മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഇമാം ആശൂർ ഈജിപ്തിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി പൊരുതിയ ബെൽജിയത്തിന്റെ മുന്നേറ്റം തടയുന്നതിനിടെ, ഈജിപ്ത് ഡിഫെൻഡർ മുഹമ്മദ് ഹാനി പന്ത് സ്വന്തം വലയിലേക്ക് അടിച്ചു കയറ്റി. അവസാന സ്കോർ: മത്സരം 1-1 സമനിലയിൽ അവസാനിച്ചു

Post a Comment
0 Comments