യുഎസ്-ഇറാൻ കരാർ:ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ടോൾ ഇല്ലാതെയെന്ന് അമേരിക്ക

യുഎസ്-ഇറാൻ സമാധാന കരാർ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും ടോൾ രഹിതമായിരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ കരാറിലെ വ്യവസ്ഥകൾ ഇറാൻ കൃത്യമായി പാലിച്ചാൽ മാത്രമേ അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കൂ എന്നും യുഎസ് ഭരണകൂടം കർശന നിലപാടെടുത്തു. ദീർഘകാലാടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് യാതൊരുവിധ ടോളും ഇല്ലാതെ തുറന്നുനൽകാൻ ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും, വരാനിരിക്കുന്ന സാങ്കേതിക ചർച്ചകളിൽ ഇതിൻ് വിശദാംശങ്ങൾ അന്തിമമാക്കുമെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments