കത്തുന്ന ചൂട്, ഡെലിവറി റൈഡര്‍മാര്‍ക്ക് ആശ്വാസമായി 120,00 ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കി യുഎഇ
കടുത്ത ചൂടിൽ നിന്നും ഉയർന്ന താപനിലയിൽ നിന്നും ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം നൽകുന്നതിനായി, യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) രാജ്യത്തുടനീളം 12,000-ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. ചൂടുകാലത്തെ മുൻനിർത്തി നടപ്പാക്കുന്ന 'താപ സമ്മർദ്ദ സംരക്ഷണ നയം' പ്രകാരം, എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 വരെ നേരിട്ട് വെയിൽ ഏൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഈ ഇടവേളകളിൽ തൊഴിലാളികൾക്ക് ആശ്വാസമേകാനാണ് എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്
യുഎഇയിലുടനീളമുള്ള റസ്റ്റോറന്റുകൾ, മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, മറ്റ് പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ഇത്രയും കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 വരെ. കുടിവെള്ളം, മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സൗകര്യം, പാർക്കിംഗ് എന്നിവ ഈ വിശ്രമ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡെലിവറി തൊഴിലാളികൾക്ക് അവരുടെ ആപ്പുകളിലെ ഇന്ററാക്ടീവ് മാപ്പുകൾ വഴി അടുത്തുള്ള വിശ്രമ കേന്ദ്രങ്ങൾ കണ്ടെത്താൻ സാധിക്കും.കൂടാതെ, ദുബൈയിൽ മാത്രം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള 40 എയർകണ്ടീഷൻഡ് വിശ്രമ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

Post a Comment
0 Comments