ഇറാന്‍ യാത്ര ഒഴിവാക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ അടിയന്തര നിർദ്ദേശം

ഇറാനിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എംബസിയുടെ ഈ നിർണ്ണായക നീക്കം.

Post a Comment

0 Comments