അടി, തിരിച്ചടി! യുദ്ധം മുറുകുന്നു, ഇസ്രായേലിനെ വീണ്ടും ആക്രമിച്ച് ഇറാൻ
മണിക്കൂറുകൾക്കിടെ തുടർച്ചയായ രണ്ടാം തവണയും ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ രണ്ടാം ഘട്ട മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം തന്നെ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് ഇസ്രായേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ലക്ഷക്കണക്കിന് ജനങ്ങളാണ് സുരക്ഷിത താവളങ്ങൾ തേടി അഭയം പ്രാപിച്ചത്. തെൽ അവീവ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.

Post a Comment
0 Comments