സ്മാര്‍ട്ട് ദുബൈ: എമിറേറ്റില്‍ ഇനി ഡ്രൈവിങ് പഠനവും എഐ ക്യാമറ നിരീക്ഷണത്തിൽ
ദുബൈയിൽ ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലന സെഷനുകൾ ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത സ്‌മാർട്ട് ക്യാമറകളുടെ നിരീക്ഷണത്തിലാകുന്നു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും പെരുമാറ്റവും പരിശീലന രീതികളും കൃത്യമായി നിരീക്ഷിക്കുന്നതിനായി 'ഇന്റലിജന്റ് മോണിറ്ററിംഗ് സിസ്റ്റം' എല്ലാ പരിശീലന വാഹനങ്ങളിലും ഉടൻ നടപ്പിലാക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയപ്പോൾ തന്നെ ഡ്രൈവിങ്ങിനിടയിലെ ഉറക്കം, ഭക്ഷണം കഴിക്കൽ, ശ്രദ്ധക്കുറവ് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധനാ കാര്യക്ഷമത 200 ശതമാനത്തിലധികം വർദ്ധിപ്പിക്കാനും സാധിച്ചതായി ലൈസൻസിങ് വിഭാഗം ഡയറക്ടർ സയീദ് അൽ റംസി വ്യക്തമാക്കി. ഈ സംവിധാനം ട്രെയിനികളുടെയും ഇൻസ്ട്രക്ടർമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നിശ്ചിത സമയവും റൂട്ടുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

Post a Comment
0 Comments