യുഎസ് വ്യോമാക്രമണം: കാണാതായ മൂന്ന് ഇന്ത്യൻ ജീവനക്കാരും മരണപ്പെട്ടതായി സ്ഥിരീകരണം
കഴിഞ്ഞ ദിവസം ഒമാൻ ഉൾക്കടലിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും മരണപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ ഇന്ന് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന ടാങ്കർ കപ്പലിന് നേരെയാണ് അമേരിക്ക കൃത്യമായ ലക്ഷ്യത്തോടെ ആക്രമണം നടത്തിയത്. തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കപ്പൽ തയ്യാറാകാത്തതിനാലാണ് ആക്രമിച്ചതെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഇന്ത്യ, യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Post a Comment
0 Comments