ഇറാൻ ആക്രമണം: ബഹ്റൈനിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടം, 11 വയസ്സുകാരിക്ക് പരിക്ക്

ഇറാൻ നടത്തിയ വ്യോമാക്രമണത്തിനിടെ തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്‌ടങ്ങൾ പതിച്ച് ബഹ്റൈന്‍ ഹമദ് ടൗണിലും മനാമയിലും വീടുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. ഇതേതുടര്‍ന്ന് നാശനഷ്‌ടങ്ങളും ഉണ്ടായി. ആക്രമണത്തിൽ 11 വയസ്സുകാരിക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അജ്ഞാത വസ്‌തുക്കൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Post a Comment

0 Comments